പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി കെ ടി ജലീൽ ആവശ്യപ്പെട്ടു. മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കുഞ്ഞാലിക്കുട്ടിയോട് മുസ്ലിംലീഗ് രാജി ആവശ്യപ്പെടണമെന്നതാണ് മന്ത്രിയുടെ ഇപ്പോഴത്തെ ആവശ്യം. മുത്തലാക്ക് ബിൽ ചർച്ചയിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഇത് മുസ്‌ലിംലീഗിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്നും മന്ത്രി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് ബിസിനസ് ആണ് താൽപര്യമെങ്കിൽ അത് ചെയ്യണമെന്നും കെടി ജലീൽ പറഞ്ഞു.